KeralaNews

സംസ്ഥാനത്തേക്ക്  കൂടുതൽ ട്രെയിനുകൾ, എക്സ്പ്രസ് നിരക്കുകൾ ബാധകം

തിരുവനന്തപുരം::സംസ്ഥാനത്ത്  നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുന്നു.

കൊല്ലം-എറണാകുളം മെമു(കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു(ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ ജൂലൈ 11നും ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ ജൂലൈ 3 മുതലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ 4 മുതലും സര്‍വീസ് പുനരാംഭിക്കും.

അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ആയിട്ടായിരിക്കും പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുക. എക്‌സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. കൊല്ലം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.45ന് ആലപ്പുഴയിലെത്തും.

ഉച്ചയ്‌ക്ക് 1.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. നാഗര്‍കോവില്‍-കൊച്ചുവേളി അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് രാവിലെ 7.55ന് പുറപ്പെട്ട് രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. ഉച്ചയ്‌ക്ക് 1.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 4.25ന് നാഗര്‍കോവിലില്‍ എത്തും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker