തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും.
ഉപതെരഞ്ഞെടുപ്പിൽ നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന സമിതിയിൽ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്. എൽഡിഎഫിന്‍റെ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകൾ തൃക്കാക്കരയിൽ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News