31.8 C
Kottayam
Thursday, December 5, 2024

ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കുടുംബനാഥ, സ്ത്രീ എന്നീ പരിഗണനകളിൽ; വിശദാംശങ്ങൾ പുറത്ത്

Must read

കണ്ണൂർ: പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് എന്ന് കോടതി വിധിയിൽ പറയുന്നു. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്.

അതേസമയം പിപി ദിവ്യയ്ക്കെതിരേ ചുമത്തിയ ബിഎൻഎസ് 108 ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു. 33 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. വിളിക്കാത്ത വേദിയിൽ ചെന്ന് പ്രാദേശിക ചാനലിനെ കൂട്ടിപ്പോയി എ.ഡി.എമ്മിന്റെ ആത്മാഭിമാനത്തെ തകർക്കുന്ന രീതിയിൽ ദിവ്യ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.

മാനുഷികവശങ്ങൾ പരിഗണിച്ചാണ് കോടതി ദിവ്യയ്ക്ക് ജാമ്യം നല്കിയിരിക്കുന്നത്. സ്ത്രീയാണ്, കുടുംബനാഥയാണ്, കുടുംബത്തിലെ നാഥയായ സ്ത്രീ ഇല്ലാതായാൽ കുടുംബത്തിന് എന്ത് സംഭവിക്കും എന്ന കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖബാധിതനായ പിതാവിനെ പരിചരിക്കാൻ ദിവ്യ വീട്ടിലുണ്ടാകണം എന്ന വാദം നേരത്തെ തന്നെ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ട് പോകരുത്, പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണം, ഇല്ലെങ്കിൽ കോടതിയിൽ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം നല്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം ; രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്

അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ബുധനാഴ്ച രാവിലെ മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ ബാദലിന് നേരെ ആക്രമണം നടന്ന് ഏകദേശം 12 മണിക്കൂറിന് ശേഷമാണ് അമൃത്‌സർ ജില്ലയിലെ മജിത പോലീസ്...

പൊന്നില്‍ കുളിച്ച് രാജകുമാരിയായി ശോഭിത, നീ ഞങ്ങളുടെ കുടുബത്തിലേക്ക് കൊണ്ടുവന്ന സന്തോഷം വളരെ വലുതാണെന്ന് നാഗാര്‍ജുന; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഹൈദരാബാദ്: മകന്റെ വിവാഹ ചിത്രങ്ങള്‍ ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് നാഗാര്‍ജുനയാണ്. ഇമോഷണലായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ശോഭിത ഇതിനോടകം ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം കൊണ്ടുവന്നു എന്ന് നാഗാര്‍ജുന പറയുന്നു. അക്കിനേനി നാഗ...

'ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുംപോലെ ഈ കേസ്': മകൾ ഗർഭിണിയാണെന്നത് മറച്ചുവച്ച അമ്മയ്ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ്...

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു, മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ; യുവതി അറസ്റ്റിൽ

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ തന്റെ...

ശ്രീജേഷിന് കിരീടനേട്ടത്തോടെ പരിശീലനകനായി അരങ്ങേറ്റം! ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്തു

മസ്‌കറ്റ്: ജൂനിയര്‍ ഹോക്കി ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ടീമിന്റെ...

Popular this week