23.4 C
Kottayam
Saturday, December 7, 2024

ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; 4 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്; 5 ദിവസം ശക്തമായ മഴ

Must read

- Advertisement -

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു.  നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി. കോട്ടയത്താണ് തീവ്ര മഴ മുന്നറിയിപ്പ് ഏറ്റവുമൊടുവിൽ പ്രവചിച്ചത്. 

അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങും. തെക്ക് – കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. 

ഇതിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ മഴ കനത്ത രീതിയിൽ തുടരുമെന്നാണ് വിവരം. അതേസമയം ഇന്ന് മധ്യ – തെക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശ്ശൂർ മുതൽ കാസ‍ർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യും.

- Advertisement -

ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് അർത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week