തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. ട്രെയിൻ യാത്രാദുരിതം പരിഹരിക്കാനാണ് നടപടി. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
ആറ് ട്രെയിനുകളിൽ തിങ്കളാഴ്ച മുതൽ അധിക കോച്ചുകൾ ലഭ്യമാകും. അധികമായി അനുവദിച്ചത് സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകളാണ്. എല്ലാ ട്രെയിനുകളിലും ഓരോ കോച്ച് വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇത് ചെറിയ തോതിൽ മാത്രമേ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കൂ എന്ന് അഭിപ്രായമുയരുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News