മോഹനന്‍ വൈദ്യര്‍ക്ക് പിന്തുണയുമായി രോഗികളുടെ കൂട്ടായ്മ
കോട്ടയം: പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്ക് പിന്തുണയുമായി രോഗം ഭേദപ്പെട്ടവരുടെ കൂട്ടായ്മ. മോഹനന്‍ വൈദ്യരുടെ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. എട്ട് വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ചു ആര്‍സിസിയില്‍ ചികിത്സ തേടിയപ്പോള്‍ ആറ് മാസം നീണ്ട ചികിത്സ നിര്‍ദേശിച്ചു. ആറ് മാസം ചികിത്സിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരുടെ അടുത്തെത്തി. പിന്നീട് അദ്ദേഹത്തിന്റെ ചികിത്സയയ്ക്ക് ശേഷമാണ് അസുഖം സുഖപ്പെട്ടതെന്ന് കുറവിലങ്ങാട് സ്വദേശി ഷൈല അവകാശപ്പെടുന്നു.
സമാന അനുഭവങ്ങളുമായി നിരവധിപേരാണ് മോഹനനന്‍ വൈദ്യര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഓച്ചിറ ഞക്കനാലുള്ള വൈദ്യശാലയിലാണ് രോഗശാന്തി ലഭിച്ചെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആളുകള്‍ മോഹനന്‍ വൈദ്യര്‍ക്ക് പിന്തുണയുമായി എത്തിയത്. മോഹനന്‍ വൈദ്യരുടെ ആശുപത്രി സംരക്ഷിക്കണമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നുമാണ് ഈ ആളുകളുടെ ആവശ്യം. അതേസമയം തനിക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നാണ് മോഹനന്‍ വൈദ്യരുടെ പ്രതികരണം.