NationalNewsRECENT POSTS
മദ്യത്തോടൊപ്പം 42 മുട്ടകള്‍ കഴിച്ച യുവാവിന് ദാരുണാന്ത്യം! പന്തയം ഇല്ലാതാക്കിയത് ജീവന്‍
ലക്‌നൗ: മദ്യപിച്ചിരിക്കുന്നതിനിടെ സുഹൃത്തുമായി പന്തയം വെച്ച് 42 മുട്ടകള്‍ കഴിച്ച യുവാവ് മരിച്ചു. ലഖ്നൗവിലെ പിപിഗഞ്ച് മാര്‍ക്കറ്റിലാണ് സംഭവം. മദ്യത്തിനൊപ്പം 50 മുട്ട കഴിച്ചാല്‍ 2000 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. പന്തയം ഏറ്റെടുത്ത യുവാവ് മുട്ട കഴിച്ചു തുടങ്ങി.
42 മുട്ടകള്‍ കഴിച്ച് കഴിഞ്ഞപ്പോഴേക്കും നാല്‍പ്പത്തി രണ്ടുകാരനായ സുഭാഷ് യാദവ് ബോധംകെട്ടു വീഴുകയായിരുന്നു. യാദവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മദ്യവും മുട്ടയും ഒരുമിച്ച് വലിയ അളവില്‍ കഴിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News