KeralaNews

അർഹതയ്ക്കുള്ള അംഗീകാരം,എറണാകുളത്തെ കോൺഗ്രസിനെ ഇനി മുഹമ്മദ് ഷിയാസ് നയിയ്ക്കും

കൊച്ചി:എറണാകുളം ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിന് (44 ) ഇത് അർഹതയ്ക്കുള്ള അംഗീകാരം. 2014 മുതൽ സംഘടനാ ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷിയാസ് മികച്ച സംഘാടകൻ കൂടിയാണ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, കെ എസ് യു സംസ്‌ഥാന ട്രഷറർ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡി സി സി അധ്യക്ഷനായിരുന്ന ടി.ജെ. വിനോദ് പദവിയും പിന്നീട് എം എൽ എ പദവിയും വഹിച്ചിരുന്നപ്പോൾ മുഹമ്മദ് ഷിയാസായിരുന്നു സംഘടനാ ചുമതലകൾ വഹിച്ചിരുന്നത്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി സി സി അധ്യക്ഷന്റെ ചുമതല നിർവഹിക്കാനുള്ള ദൗത്യവവും ഷിയാസിനെ തേടിയെത്തി.

പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് ഷിയാസ് പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പുറത്തു കൊണ്ടുവരുന്നതിലും ജനകീയ പ്രക്ഷോഭത്തിലും മുൻനിരയിലുണ്ടായിരുന്നു. കോവിഡ് ലോക്ക് ഡൗൺ കാലത്ത് അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന്റെയും ലേബർ ക്യാമ്പുകളുടെ ചുമതലയും പാർട്ടി ഏൽപ്പിച്ചതും ഷിയാസിനെയായിരുന്നു. മറൈൻ ഡ്രൈവിൽ നടന്ന രാഹുൽഗാന്ധിയുടെ പരിപാടിയുടെ ഏകോപന ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരം, കറൻസി നിരോധനം,പൗരത്വ ബിൽ, ഇന്ധന വിലവർധന തുടങ്ങി സമരങ്ങൾക്ക് ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്‌.

യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരിക്കെ പാഠപുസ്തക സമരത്തിൽ പങ്കെടുത്ത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി.12 ദിവസം ജയിലിൽ കഴിഞ്ഞു. വിദ്യാഭ്യാസ വയ്പ് അനുവദിക്കാതിരുന്ന ദേശസാൽകൃത ബാങ്കുകൾക്കെതിരായ സമരത്തിന് നേതൃത്വം കൊടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

ഒട്ടേറെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും മുഹമ്മ്ദ് ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്. നിയമവിരുദ്ധ ലോട്ടറികൾക്കെതിരായ സമരങ്ങളിലും മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിനെതിരേ സമരങ്ങളിലും ഷിയാസ് നേതൃത്വം നൽകിയിട്ടുണ്ട്. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരെ നിയമയുദ്ധത്തിനും ഷിയാസ് നേതൃത്വം നൽകിയിരുന്നു.

എടത്തല അൽ ആമേൻ കോളേജിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത് സജീവമായ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഷിയാസ് എം.ജി. സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ഡോ. എബിത ഷിയാസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker