ഗജവീരൻ പാമ്പാടി രാജൻ്റെ ഉടമ ഷോബിറ്റ് അന്തരിച്ചു

കോട്ടയം:തലയെടുപ്പു കൊണ്ടും, ആകാരഗി കൊണ്ടും പ്രശസ്ത ഗജവീരന്മാരായ പാമ്പാടി രാജൻ്റെയും, പാമ്പാടി സുന്ദരൻ്റെയും ഉടമ കോട്ടയം പാമ്പാടി മൂടൻകല്ലങ്കൽ ഷോബിറ്റ് എം തോമസ്( കൊച്ചുമോൻ )അന്തരിച്ചു .
ഭൗതിക ശരീരം കാരിത്താസ് ആശുപത്രിയിൽ . സംസ്കാരം നാളെ നടക്കും.

ആന പ്രേമികളുടെയും, ഉത്സവ പ്രേമികളുടെയും മനസിൽ എന്നും നിറഞ്ഞു നിൽക്കുന്നതാണ് പാമ്പാടി രാജന്റെ ഉടമകളുടെ പേരുകളും മുഖവും.
ഉത്സവവേദികളിൽ നിറഞ്ഞാടിയ കൊമ്പന്മാരെ ഇന്നു കാണുന്ന പേരിന് അർഹരാക്കിയത് ഷോബിറ്റും സഹോദരനും ചേർന്നാണ്.

ഷോബിറ്റ് എം തോമസിന്റെ നിര്യാണത്തിൽ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ് എൻ. ജയരാജ് എം.എൽ.എ ,എലിഫൻറ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രവിന്ദ്രനാഥൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് , ജില്ലാ സെക്രട്ടറി ഹരി ഉണ്ണിപ്പള്ളി, ഓർഗനൈസിംങ്ങ് സെക്രട്ടറി രാജേഷ് നട്ടാശേരി, ട്രഷറർ ഉണ്ണി കിടങ്ങുർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News