തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകറിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി. വാമനപുരം നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍സെക്രട്ടറിയാണ് ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തില്‍ ഇള ദിവാകര്‍. പുലര്‍ച്ചെ വീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ പുറപ്പെട്ട ഇവരുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് അയന്തികടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് സെക്രട്ടറിയേറ്റിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി.
അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്‍ഥിനി).
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News