മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചു നീക്കി
കൊച്ചി: അഖില ഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ തകര്‍ത്ത മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിംഗ് സെറ്റ് പൊളിച്ചു നീക്കി. ആലുവ ക്ഷേത്ര സ്ഥലത്ത് നിര്‍മിച്ച സെറ്റാണ് കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമ പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കിയത്.
കാലവര്‍ഷം ആരംഭിച്ചതിനാല്‍ ഇവിടെ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാലാണ് സെറ്റ് പൊളിച്ചു നീക്കുവാന്‍ ക്ഷേത്രം അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. ടൊവിനോ-ബേസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് കാലടി മണപ്പുറത്ത് ഷൂട്ടിംഗ് സെറ്റിട്ടത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങി.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഖില ഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ സെറ്റ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ സിനിമ സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പോലീസ് പിടികൂടിയിരുന്നു.