Home-bannerKeralaNews
കൊല്ലത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം: പറവൂരിലെ സഹകരണബാങ്ക് ഓഫീസില്‍ വച്ച് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പറവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. ബാങ്കിനുള്ളില്‍ കയറി ശരീരത്തിലേക്കു പെട്രോള്‍ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്‌സിറ്റ് വഴി ഓടി പുറത്തിറങ്ങി. മറ്റാര്‍ക്കും പരുക്കില്ല. ബാങ്കിലെ താല്‍ക്കാലിക കലക്ഷന്‍ ഏജന്റ് ആയിരുന്നു ഇവര്‍. എന്താണ് ആത്മഹത്യയുടെ കാരണം എന്ന് അറിവായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News