home bannerNationalNews
മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്; മന്ത്രിയുള്‍പ്പെടെ 40 പേര്‍ ക്വാറന്റൈനില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്. മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത് ഡെറാഡൂണിലെ ഒരു സ്വകാര്യ ലാബിലാണ്. മന്ത്രിയും ഭാര്യയുമായി അടുത്തിടപഴകിയ 40ഓളം പേരെയും ക്വാറന്റീനിലാക്കി.
ജില്ലാ മജിസ്ട്രേറ്റ് ശ്രീവാസ്തവ ഇക്കാര്യം സ്ഥിരീകരിച്ചു. അമൃതയുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നെന്നും അത് പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോള്‍ പ്രകാരം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ 749 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 22 കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 14 എണ്ണം ഡെറാഡൂണിലാണ്. ഹരിദ്വാറില്‍ മൂന്ന് കേസും നൈനിറ്റാളില്‍ അഞ്ച് കേസും റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News