സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും; സമയവിവര പട്ടിക പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വെ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാം. ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല.
സമ്ബൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ ഞായറാഴ്ചകളില്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ബുക്കിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ. നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക ഇങ്ങനെയാണ്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്ക ട്രെയിന്‍ നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്.
തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.