29.5 C
Kottayam
Tuesday, May 7, 2024

നിരീക്ഷണം ലംഘിച്ചെന്ന് വ്യാജപ്രചാരണം; കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

Must read

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണം ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് ആരോഗ്യപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഇവരെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായുമാണ് താന്‍ ജോലി ചെയ്യുന്നതെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ഇവര്‍ കുറുപ്പെഴുതിയിട്ടുണ്ട്.

അതേസമയം റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആളുടെ വീടാക്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അങ്ങാടി സ്വദേശി ഫെബിനാണ് അറസ്റ്റിലായത്. കെ.എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 ന് ആയിരുന്നു ആക്രമണം. ഹൃദ്രോഗിയായ ജോസഫ് ഇന്‍ഡോറില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു.

ശനിയാഴ്ച രാത്രി 10 ന് ആണ് ജോസഫ് വീട്ടിലെത്തിയത്. ആക്രമണത്തില്‍ ജോസഫിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാട്ടുകാര്‍ ഉണര്‍ന്ന് എത്തിയതോടെയാണ് അക്രമികള്‍ കടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week