home bannerKeralaNews
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏര്‍പ്പെടുത്തിയത് തുടരുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൃത്യമായി നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ അഞ്ചാം പതിപ്പില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News