കൊട്ടാരക്കര: മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹനത്തിന് തൊട്ടുമുന്നില്‍ സഞ്ചരിച്ച പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടം. ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പാവൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ചെയ്ത രോഗിയുമായി പോയ ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്. രോഗിയും ബന്ധുവും ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണ്.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും എതിര്‍ദിശയില്‍വന്ന ബൈക്കിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News