കൊച്ചി: കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. കടയിരുപ്പ് തച്ചുകുഴിമോളത്ത് കെ കെ രവി (69) ആണ് മരിച്ചത്.
വെള്ളിയാഴ്ച 10 മണിയോടെ കടയിരുപ്പ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി വാക്സിന്‍ സ്വീകരിച്ചശേഷം വീട്ടിലേക്ക് നടന്നുപോകവേ കടയിരുപ്പ് സ്‌കൂള്‍ ജംഗ്ഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മരിച്ച രവിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വിവരം വാക്സിനേഷന്‍ സെന്ററില്‍ അറിയിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News