തിരുവല്ല: വനിതാ ദിനത്തില്‍ വിദ്യാര്‍ഥിനികള്‍ക്കു മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. മാന്നാര്‍ വലിയകുളങ്ങര മംഗലത്ത് പടീറ്റതില്‍ സതീശനെയാണ് (48) നാട്ടുകാര്‍ പിടികൂടി തിരുവല്ല പോലീസില്‍ ഏല്‍പിച്ചത്.
പുലിയൂര്‍ പാലച്ചുവട് ജങ്ഷനില്‍ സ്റ്റുഡിയോ നടത്തുന്ന ആളാണ് സതീശനെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ തുകലശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് മുമ്പിലാണ് ബൈക്കിലെത്തിയ സതീശന്‍ മോശമായി പെരുമാറിയത്.
പെണ്‍കുട്ടികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. സമാനസംഭവത്തില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News