News
ഗിര്‍ വനത്തില്‍ പെണ്‍സിംഹത്തെ ഉപദ്രവിച്ച ഏഴു പേര്‍ക്ക് തടവ് ശിക്ഷ
അഹമ്മദാബാദ്: സിംഹത്തെ ഉപദ്രവിച്ച സംഭവത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ പെണ്‍ സിംഹത്തെ ആക്രമിച്ച സംഭവത്തിലാണ് നടപടി.
2018ലാണ് സംഭവം. അഹമ്മദാബാദ് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
സോംനാഥ് ജില്ലയിലെ കോടതിയാണ് ആറ് പേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചത്. തടവിന് പുറമേ പ്രതികള്‍ 10,000 രൂപവീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News