27.3 C
Kottayam
Tuesday, April 30, 2024

ഇരട്ട ഗോൾ നേട്ടത്തില്‍ മെസിയും സുവാരസും ;ഒർലാൻഡോ സിറ്റിയെ മുക്കി ഇന്റർമയാമി

Must read

ഫ്ലോറിഡ: ലയണൽ മെസ്സിയും ലൂയി സുവാരസും നേടിയ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ 5-0ന് തോൽപ്പിച്ച് ഇന്റർ മയാമി. ആദ്യ പകുതിയിൽ ലൂയി സുവാരസും രണ്ടാം പകുതിയിൽ മെസ്സിയുമാണ് ഇരട്ട ഗോളുകൾ നേടിയത്. 29ാം മിനിറ്റിൽ റോബർട്ട് ടെയ്‍ലറും ഇന്റർമയാമിക്കായി ഗോൾ നേടി. സുവാരസ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുക കൂടി ​ചെയ്തു.

നാലാം മിനിറ്റിൽ ത​ന്നെ ലൂയി സുവാരസ് ഇന്റർമയാമിക്കായി ഗോൾ നേടി. ഗ്രെസലിൽ നിന്നും പാസ് സ്വീകരിച്ച സുവാരസ് പിഴവുകളൊന്നുമില്ലാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 11ാം മിനിറ്റിൽ സുവാരസ് വീണ്ടും ഒർലാൻഡോ സിറ്റിയുടെ വലകുലുക്കി.

സുവാരസിന്റെ മനോഹരമായൊരു പാസിൽ നിന്നാണ് ഇന്റർമായമിയുടെ മൂന്നാം ഗോൾ പിറന്നത്. ബോക്സിൽ നിന്നും പന്ത് സ്വീകരിച്ച സുവാരസ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്ക് അത് റോബർട്ട് ടെയ്‍ലറിന് കൈമാറി. പിഴവുകളില്ലാതെ ടെയ്‍ലർ പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ ഊഴമായിരുന്നു. 57ാം മിനിറ്റിൽ മെസ്സിയിലൂടെ ഇന്റർമയാമി നാലാം ഗോൾ നേടി. 61ാം മിനിറ്റിൽ സുവാരസ് നൽകിയ അതിമനോഹരമായ പാസിൽ നിന്നായിരുന്നു മെസ്സിയുടെ മത്സരത്തിലെ രണ്ടാം ഗോളും മയാമിയുടെ അഞ്ചാം ഗോളും പിറന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, 89-ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്.

അവസാനമത്സരത്തില്‍ കരുത്തരായ ഗോവയെ തോല്‍പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടാന്‍ എത്തിയത്. വിജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആറാമതെത്തി. 17 മത്സരങ്ങളില്‍ ഒമ്പതുവിജയവും ആറു തോല്‍വിയുമേറ്റു വാങ്ങിയ കേരളം അഞ്ചാമതാണ്.

ഈ സീസണില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം. അവസാനമത്സരത്തില്‍ ദുര്‍ബലരായ ഹൈദരാബാദിനോട് കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് മൂന്ന് ശ്രീകണ്ഠീരവയില്‍നടന്ന പ്ലേ ഓഫിലെ കണക്കുതീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.

എക്സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റില്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോള്‍ ആയിരുന്നു അന്ന് വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒരുങ്ങുന്നതിനുമുമ്പ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റല്‍ ജോണ്‍സ് ഗോള്‍ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കുകിട്ടി, ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും. ബെംഗളൂരു സംഭവം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week