25.2 C
Kottayam
Friday, May 17, 2024

ഞാന്‍ സാരിയുടുത്ത് ഇവരെ സന്തോഷിപ്പിക്കണമോ?വിമര്‍ശകര്‍ക്ക് മറുപടി

Must read

കൊച്ചി:മിനി സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും മിന്നുംതാരമാണ അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയെന്ന നിലയിലും അശ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ലൈഫ് കോച്ചിംഗ് എന്ന രംഗത്തും അശ്വതി സജീവമാണ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങളും അശ്വതി നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അശ്വതി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഞാന്‍ ചില സമയത്ത് ആലോചിക്കാറുണ്ട്. നമ്മളും ഒരുനാള്‍ മരിക്കും, ഈ കമന്റിടുന്നവരും ഒരുനാള്‍ മരിക്കും. നൂറ് വര്‍ഷത്തിന് അപ്പുറത്ത് ആരാണ് അശ്വതിയെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. എനിക്ക് ഇവിടെയൊരു മാര്‍ക്ക് ഉണ്ടാക്കി വച്ച് ചരിത്രത്തില്‍ എഴുതി വച്ച് പോകണം എന്ന ഒരു നിര്‍ബന്ധവുമില്ല. അങ്ങനെയൊക്കെ വിചാരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല. സന്തോഷത്തോടെ ജീവിക്കണം, ഏറ്റവും അടുത്തുള്ളവര്‍ക്ക് സന്തോഷം നല്‍കാന്‍ സാധിക്കണം എന്ന് മാത്രമാണ് ആഗ്രഹമെന്നും അശ്വതി പറയുന്നു.

ഈ അഭിപ്രായങ്ങളൊക്കെ പറയുന്നവര്‍ തന്നെ മാറ്റിപ്പറയുന്നൊരു കാലം വന്നേക്കാം. അതിനാല്‍ ഞാനായിട്ട് അതിനായിട്ട് തീവ്രമായൊരു വേദന ഏറ്റെടുക്കേണ്ടതില്ല. സാരിയുടുത്ത് വന്നു എന്നത് ഒരു സമയത്ത് ഭയങ്കര പ്രശ്‌നമായിരുന്നു. ഞാന്‍ അതിന് മുമ്പ് സ്ലീവ്‌ലെസ് ഒക്കെയിട്ട് ദുബായിലൂടെ സന്തോഷത്തോടെ ഒരുപാട് നടന്നിട്ടുള്ള ആളാണ്. പക്ഷെ സ്‌കീനില്‍ എന്നെ കൂടുതലും കണ്ടിട്ടുള്ളത് സാരിയിലാണ്. പിന്നെ ഞാന്‍ സ്ലീവ്‌ലെസ് വസ്ത്രമോ ഷോര്‍ട്ട് ആയുള്ള വസ്ത്രമോ ഇടുമ്പോള്‍ ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അശ്വതി പറയുന്നു.

എതിര്‍ത്ത് സംസാരിക്കുന്ന ആളുകളുണ്ട്. നിനക്കൊക്കെ എന്തിന്റെ കേടാണെന്ന് ചോദിക്കുന്നവര്‍. അതല്ലാതെ വളരെ സനേഹത്തില്‍ വന്ന് സംസാരിക്കുന്നവരുണ്ട്. ഞങ്ങള്‍ക്ക് അങ്ങനെ കാണാനാണ് ഇഷ്ടം, അങ്ങനെ ചെയ്തൂടേ? എന്തിനാ ഇതൊക്കെ ഇടുന്നത്? സാരിയുടുത്തൂടേ എന്നൊക്കെ ചോദിക്കുമെന്നാണ് അശ്വതി പറയുന്നു. താന്‍ കംഫര്‍ട്ട് വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണ്. അതുകൊണ്ട് മാളിലോ ബീച്ചിലോ പോകുമ്പോള്‍ താന്‍ എന്തിന് പ്രയോരിറ്റൈസ് ചെയ്യണം എന്നാണ് അശ്വതി ചോദിക്കുന്നത്.

ഞാന്‍ സാരിയുടുത്ത് ഇവരെ സന്തോഷിപ്പിക്കണമോ? അതോ ഞാന്‍ എന്റെ കംഫര്‍ട്ടിന് പ്രാധാന്യം കൊടുക്കണമോ? എന്നൊരു ചിന്തയുണ്ടായിട്ടുണ്ട്. ഇരുപതുകള്‍ കടന്ന് മുപ്പതുകളിലേക്ക് കടന്നപ്പോള്‍ ബയോളജിക്കല്‍ ക്ലോക്ക് ടിക്ക് ചെയ്യാന്‍ തുടങ്ങും.

ഇഷ്ടമുള്ള കാര്യമൊക്കെ ചെയ്‌തോളൂ, ആരോഗ്യമുള്ളൊരു കാലം ഇനിയും എത്രനാള്‍ കിട്ടില്ലെന്ന് അറിയില്ലല്ലോ എന്നാണ് അശ്വതി പറയുന്നത്. ആ ചിന്ത വന്നതോടെ തനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ തീരുമാനിച്ചു. അത് തലയ്ക്കുള്ളില്‍ ഒരു ഫ്രീഡം തന്നു. അതിനാല്‍ പറയുന്നവര്‍ പറഞ്ഞോട്ടെ എന്നാണ് അശ്വതി പറയുന്നത്.

നമുക്ക് അടിസ്ഥാനമായ മൂല്യങ്ങളുണ്ട്. ഞാന്‍ ജനിച്ചു വളര്‍ന്നു വന്ന കാലത്തു നിന്നും ഞാന്‍ ഇവോള്‍വ് ചെയ്തു വന്ന കാലത്തില്‍ നിന്നും ഉണ്ടാക്കിയെടുത്ത മൂല്യങ്ങളുണ്ട്. ഞാനായിട്ട് ഒരാളെ വേദനിപ്പിക്കരുത്, ഞാനായിട്ട് ഒരാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കരുത്, അനന്യന്റെ മുതല്‍ തട്ടിയെടുക്കാതിരിക്കുക അങ്ങനെയുള്ള മൂല്യങ്ങളുണ്ടല്ലോ. അതിനോട് പരമാവധി നീതിപുലര്‍ത്താനാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week