നിറവയറില്‍ മേഘ്‌ന, അരികിലായി ചിരു! ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും വൈറല്‍
സിനിമാലോകത്തെയാകെ ഞെട്ടിച്ചു കൊണ്ടായിരുന്നു കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. പ്രിയപ്പെട്ടവന്റെ വേര്‍പാടു നല്‍കിയ തീരാവേദനയ്‌ക്കൊപ്പം തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് നടിയും അന്തരിച്ച ചിരഞ്ജീവിയുടെ ഭാര്യയുമായ മേഘ്‌ന രാജ്.
ചിരഞ്ജീവി മരിക്കുമ്പോള്‍ 4 മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ഇപ്പോഴിതാ, മേഘ്‌നയുടെ സീമന്ത ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചടങ്ങിന്റെ വേദിയില്‍ മേഘ്‌ന ഇരുന്നതിനു പിന്നിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. മേഘ്ന തന്നെയാണ് ഇതിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചടങ്ങിന്റെ ചിത്രത്തോടൊപ്പം വൈകാരികമായ ഒരു കുറിപ്പും മേഘ്‌ന പങ്കുവച്ചു. എനിക്ക് വളരെ പ്രിയപ്പെട്ട രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും’. മേഘ്‌ന കുറിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.