പത്രങ്ങളിലെ വിവാഹപരസ്യങ്ങള്‍ നല്‍കുമ്പോള്‍ പലരും അവരവരുടെ ഡിമാന്റുകള്‍ കൂടി ചേര്‍ക്കാറുണ്ട്. പല ഡിമാന്റുകളിലും സാമ്യതകളും കാണാറുണ്ട്. എന്നാലിപ്പോള്‍ വധുവിനെ തേടിയുള്ള ഒരു അഭിഭാഷകന്റെ പത്രപരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള 37 കാരനായ അഭിഭാഷകനാണ് വധുവിനെ തേടിയുളള ഈ പരസ്യം നല്‍കിയിരിക്കുന്നത്. വരന്മാരാകാന്‍ പോകുന്നവരും വധുക്കളാകാന്‍ പോകുന്നവരും ശ്രദ്ധിക്കുക, പൊരുത്തത്തിന്റെ മാനദണ്ഡങ്ങള്‍ മാറിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് നിതിന്‍ സാങ്വാന്‍ ഐഎഎസ് മാട്രിമോണിയല്‍ പരസ്യത്തിന്റെ പേപ്പര്‍ കട്ടിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായവും ഉയരവും വ്യക്തമാക്കിയ പരസ്യത്തില്‍, വരന്റെ ഒരുപാട് വിശേഷണങ്ങളും പ്രത്യേകതകളും എടുത്തുപറഞ്ഞിട്ടുണ്ട്.
യോഗ പരിശീലിക്കുന്ന വ്യക്തിയാണ്, സുമുഖനാണ്, വെളുത്തിട്ടാണ്, ദുശ്ശീലങ്ങള്‍ ഒന്നുമില്ല, ഹൈക്കോടതിയിലെ അഭിഭാഷകനും ഗവേഷകനുമാണ്, അഭിഭാഷക കുടുംബമാണ്, വീട്ടില്‍ കാറുണ്ട്, മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, കമര്‍പുകുറിലാണ് വീട്- തുടങ്ങി നിബന്ധനകളൊന്നുമില്ലാത്ത വരന് വധുവിനെ തേടുന്നു എന്നാണ് പരസ്യം. വധുവിന് വേണ്ട യോഗ്യതകളും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെളുത്തിട്ടാവണം, ഭംഗിയുള്ളവളായിരിക്കണം, ഉയരം വേണം, മെലിഞ്ഞിട്ടാവണം. കൂടാതെ സോഷ്യല്‍മീഡിയയ്ക്ക് അടിമപ്പെട്ടവളാകരുത്- എന്ന് കൂടി ചേര്‍ത്താണ് പരസ്യം അവസാനിപ്പിച്ചിരിക്കുന്നത്.
Prospective brides/grooms please pay attention.
Match making criteria are changing 😌 pic.twitter.com/AJZ78ARrHZ
— Nitin Sangwan (@nitinsangwan) October 3, 2020