Home-bannerKeralaNews
മീഡിയാവണ്‍ വിലക്ക് തുടരും,ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മീഡിയാവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് തുടരും.വിലക്കിനെതിരെ മീഡിയാവണ്‍ മാനേജ്‌മെന്റും പത്രപ്രവര്‍ത്തക യൂണിയനുമടക്കം നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.ലക്ക് തുടരും,ഹര്‍ജി ഹൈക്കോടതി തള്ളി.കേന്ദ്ര ആഭ്യന്തരമന്ത്രാലയം,വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവ അന്വേഷിയ്ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ചാനല്‍ സംപ്രേഷണത്തിന് അനുമതി നല്‍കാനാവില്ല കേന്ദ്രവാദം അംഗീകരിച്ചാണ് വിധി.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിലക്കിനേത്തുടര്‍ന്ന് മീഡീയാവണ്ണിന്റെ സംപ്രേഷണം കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു.പിന്നീട് നടപടിയ്ക്ക് ഹൈക്കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ വിശദീകരണം തേടിയശേഷമാണ് വിലക്ക് ശരിവെച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News