26.1 C
Kottayam
Monday, April 29, 2024

ഗൂഗിളില്‍ കൂട്ടപിരിച്ചുവിടല്‍, ജോലി നഷ്ടമായത് നൂറുകണക്കിന് തൊഴിലാളികള്‍ക്ക്

Must read

സാന്‍ഫ്രാന്‍സിസ്‌കോ:നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഹാര്‍ഡ്‌വെയര്‍, വോയിസ് അസിസ്റ്റന്റ്, എന്‍ജിനീയറിങ് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ആറു ശതമാനം ജീവനക്കാരെ (12,000)പേരെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിവന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കുമെന്നും കമ്പനി പറയുന്നു.

പിരിച്ചുവിടല്‍ നടപടിക്ക് എതിരെ ഗൂഗിളിലെ തൊഴിലാളി സംഘടയായ ആല്‍ഫാബൈറ്റ് യൂണിയന്‍ രംഗത്തെത്തി. അനാവശ്യമായ പിരിച്ചുവിടല്‍ പ്രവണത ശരിയല്ലെന്ന് യൂണിയന്‍ പ്രതികരിച്ചു.

”മികച്ച ഉത്പന്നങ്ങള്‍ക്കായി ജീവനക്കാര്‍ ദിവസവും കഠിനാധ്വാനം ചെയ്യുന്നു. ഓരോ പാദത്തിലും ശതകോടികള്‍ സമ്പാദിക്കുന്ന കമ്പനിക്ക് ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരാനാവില്ല”, യൂണിയന്‍ എക്സില്‍ കുറിച്ചു. ജോലി സുരക്ഷിതമാകുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡിന് ശേഷം, ടെക് ഭീമന്‍മാര്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് പതിവാക്കിയിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 20,000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ 17 ശതമാനം ജീവിക്കാരെ പിരിച്ചുവിട്ടിരുന്നു. 9,000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്ത ശേഷം എക്‌സില്‍ ഇതുവരെ 6,000 ജീവനക്കാരെ പിരിച്ചുവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week