ദീലീപുമായി വിവാഹാലോചന! പൊട്ടിത്തെറിച്ച് മന്യ
കൊച്ചി:ബാലതാരമായി സിനിമയിൽ എത്തിയ മന്യ പിന്നീട് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപുമായി ഒന്നിച്ച് അഭിനയിച്ച ജോക്കറിലെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു
സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ തന്നെ തന്റെ വിശേഷങ്ങളെല്ലാം മന്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കയാണ് താരം. മുമ്പൊരു അഭിമുഖത്തില്‍ ജോക്കറിന്റെ ലൊക്കേഷനില്‍വച്ച് തനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടെന്ന് മന്യ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ചില പത്രങ്ങള്‍ അത് ദിലീപ് പറഞ്ഞുവെന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയുടെ തന്നെ കമന്റിലായിരുന്നു മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മന്യ പങ്കുവച്ചു.
ഇത് വ്യാജ വാര്‍ത്തയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദീലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നമാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണെന്നായിരുന്നു മന്യയുടെ കമന്റ്. നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലാത്ത പക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ട് പോവുകയും ചെയ്യുമെന്നും മന്യ കമന്റിലൂടെ പ്രതികരിച്ചു