25.6 C
Kottayam
Thursday, June 4, 2026

സ്ത്രീലമ്പടന്റെ രൂപം; ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര…സിനിമയിലെ സിദീഖല്ല; തനി നിറം പുറത്ത്; തലയിൽ കൈവെച്ച് ആരാധകർ

Must read

കൊച്ചി:ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര,’സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ്.. പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല… നടൻ സിദീഖിനെയാണ്. സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ ടിജെഎസ് ജോര്‍ജ്.സിദ്ദിഖിനെതിരെ ഉയര്‍ന്ന പല ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും വ്യക്തി ജീവിതവും വിഷയമാക്കി ഒരു പ്രമുഖ മലയാളം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.അദ്ദേഹത്തിന്.ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും’ഞാന്‍ ഞാന്‍’എന്ന ഗര്‍വ്വാണ് പ്രകടമാകുന്നത്.ധിക്കാരമാണ് നടന്റെ മുഖമുദ്ര.-ടിജെഎസ് ജോര്‍ജ് ആരോപിക്കുന്നു.

മാദ്ധ്യമങ്ങളെ അകാരണമായി വിമര്‍ശിക്കുന്ന ആളാണ് സിദ്ദിഖ്.’ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം’.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ താന്‍ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.’ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം’അദ്ദേഹത്തിന് ഇല്ലാതെ പോയി.’തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം’അദ്ദേഹം അറിയുന്നില്ല,അറിഞ്ഞാല്‍ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോര്‍ജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.

അതെ സമയം സിദീഖിനെതിരെ ലൈംഗീകാരോപണവുമായി നടി രേവതി സമ്പത്ത് എത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.

ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ’എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടന്‍ സിദ്ദിഖിന് നദിയെ ആക്രമിച്ച കേസിൽ കൂറുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നായിരുന്നു രേവതി പറഞ്ഞത്. ലൈംഗീക ബന്ധത്തിന് വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ നടന്‍ സിദ്ദിഖ് തന്നെ വെല്ലുവിളിച്ചു . 2016ല്‍ സിദ്ദിഖിന്റെ മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ നടന്‍ ലൈംഗീകചൂഷണം നടത്താന്‍ ശ്രമിച്ചെന്ന തുറന്നുപറച്ചില്‍ വിവാദമായതിന് പിന്നാലെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. പുറത്തുപറഞ്ഞാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞതായി രേവതി പ്രതികരിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

Popular this week