ഭാര്യയും മകളുമായി വഴക്കിടുന്നതിനിടെ അബദ്ധത്തില്‍ കറിക്കത്തി ദേഹത്തു കുത്തിക്കയറി ഗൃഹനാഥന് ദാരുണാന്ത്യം

പുതൂര്‍: ഭാര്യയും മകളുമായി വഴക്കിടുന്നതിനിടെ അബദ്ധത്തില്‍ കറിക്കത്തി ദേഹത്തു കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു. സംഭവത്തില്‍ കാളിയപ്പന്റെ മകള്‍ മാലതിയെ (23) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍വിപി പുതൂര്‍ മുത്തുകൗണ്ടര്‍കളം എസ്. കാളിയപ്പന്‍ (57) ആണു മരിച്ചത്.

ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ കാളിയപ്പന്‍ ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വീട്ടുകാര്‍ കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. ഇതിനിടെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു വീണ്ടും കാളിയപ്പന്‍ ബഹളം വച്ചു. വാതില്‍ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തില്‍ പിടിച്ചു ഞെരിച്ചു.

ഇതിനെ തുടര്‍ന്നുണ്ടായ പിടിവലിക്കിടെ മാലതിയുടെ കയ്യിലുണ്ടായിരുന്ന കത്തി അബദ്ധത്തില്‍ കാളിയപ്പന്റെ ശരീരത്തില്‍ കുത്തിക്കയറുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇടതു നെഞ്ചിന്റെ താഴെ മുറിവേറ്റ കാളിയപ്പന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News