സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സെക്‌സ് വിഡിയോകള്‍ ചിത്രീകരിച്ച് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു ലക്ഷങ്ങള്‍ സമ്പാദിച്ചു; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

മുംബൈ: സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി സെക്‌സ് വിഡിയോകള്‍ ചിത്രീകരിച്ച് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. 32 കാരനായ മിലിന്ദ് സാദെ എന്നയാളാണ് അറസ്റ്റിലായത്. താനെ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ് ഇയാള്‍. പതിനെട്ടും മുപ്പതും വയസുള്ള രണ്ട് സ്ത്രീകള്‍ പരാതിയുമായി എത്തിയതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റുചെയ്തത്.

സ്ത്രീകളുമായുള്ള കിടപ്പറ രംഗങ്ങള്‍ അവരറിയാതെയാണ് സാദെ ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍- നവംബര്‍ മാസങ്ങള്‍ക്കിടയിലാണ് ഇയാള്‍ വീഡിയോകള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റത്. ഇതുവഴി അഞ്ചുലക്ഷം രൂപ സമ്പാദിച്ചുവെന്ന് സാദെ പോലീസിനോട് സമ്മതിച്ചു.

തന്റെ മുഖം ക്യാമറിയില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന സാദെ സ്ത്രീകളെ വ്യക്തമായി കാണുന്ന തരത്തിലാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. പരാതി നല്‍കിയ സ്ത്രീകളില്‍ ഒരാളുടെ ബന്ധു വിഡിയോ പോണ്‍ സൈറ്റില്‍ കണ്ടുവെന്ന് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

എം എ, ബിഎഡ് ബിരുദധാരിയാണ് സാദെ. സ്ത്രീകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെ ഒളിവില്‍ പോയ ഇയാളെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News