24.9 C
Kottayam
Friday, May 10, 2024

കോഴിക്കോട് ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Must read

കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിത നിവാസില്‍ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. ശനിയാഴ്ച ഒരുമണിയോടെ കല്ലായി പാലത്തിലാണ് അപകടം ഉണ്ടായത്.

മുഹമ്മദ് സാലുവിന് ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബൈക്കില്‍ വരുമ്പോള്‍ മരം ഇവരുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തൊട്ടു പിന്നാലെ വന്ന ഓട്ടോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week