29.4 C
Kottayam
Saturday, June 6, 2026

ഡ്രൈവിങ് ടെസ്റ്റ്:കടുത്ത നിലപാടുമായി ഗതാഗത മന്ത്രി;വെള്ളിയാഴ്ച മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് നിര്‍ദേശം

Must read

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. വെള്ളിയാഴ്ച മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിര്‍ദേശം. ഡ്രൈവിങ് സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്‌ക്കെടുക്കാനും ശ്രമമുണ്ട്.

കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളിൽ‌ ഉള്‍പ്പെടെ ടെസ്റ്റ് നടത്തും. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആ‍ര്‍ടിഒമാര്‍ക്ക് നിര്‍ദേശം നൽകി.

ഡ്രൈവിങ് സ്കൂളുകാരുടെ സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദേശം.

ഈ മാസം രണ്ടു മുതൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിലാക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ആദ്യദിനം മുതൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്തെവിടെയും ഇതു നടത്താനായില്ല.

- Advertisement -

പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചതു മുതൽ സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ സമരത്തിലാണ്. ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സിഐടിയു പിന്മാറിയെങ്കിലും മറ്റു യൂണിയനുകൾ രംഗത്തുണ്ട്. അവധിക്കാലം കൂടി കണക്കിലെടുത്തു വിദേശത്തുനിന്നു ടെസ്റ്റിനായി വന്നവരും പെരുവഴിയിലായി. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചാണ് പരിഷ്കാരങ്ങൾ ഭേദഗതി ചെയ്തതെന്നാണ് സർക്കാർ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week