25.5 C
Kottayam
Friday, June 5, 2026

പഞ്ചാബും പ്ലേ ഓഫ് കാണാതെ പുറത്ത്!കോലികരുത്തില്‍ ജയത്തോടെ വിദൂര സാധ്യത നിലനിര്‍ത്തി ബംഗളൂരു

Must read

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ധരംശാലയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. അതേസമയം ആര്‍സിബി പേ ഓഫിനുള്ള വിദൂര സാധ്യത നിലനിര്‍ത്തി. 242 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബി മുന്നോട്ടുവച്ചത്.

വിരാട് കോലിയുടെ (47 പന്തില്‍ 92) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാര്‍ 23 പന്തില്‍ 55 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ (27 പന്തില്‍ 46), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

പഞ്ചാബിന് വേണ്ടി 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്. ശശാങ്ക് സിംഗ് (37), ജോണി ബെയര്‍സ്‌റ്റോ (27), സാം കറന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പ്രഭ്‌സിമ്രാന്‍ സിംഗ് (6), ജിതേശ് ശര്‍മ (5), ലിയാം ലിവിംഗ്സ്റ്റണ്‍ (0), അഷുതോഷ് ശര്‍മ (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷ്ദീപ് സിംഗ് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാഹുല്‍ ചാഹര്‍ (5) പുറത്താവാതെ നിന്നു.

നേരത്തെ, അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വില്‍ ജാക്‌സ് (12) എന്നിവരുടെ വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. പിന്നീട് കോലി – രജത് സഖ്യമാണ് ആര്‍സിബിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 10-ാം ഓവറിന്റെ അവസാന പന്തില്‍ പടിധാറെ സാം കറന്‍ പുറത്താക്കി. തുടര്‍ന്നെത്തിയ ഗ്രീനും കൊലിക്കൊപ്പം ഗംഭീര കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 92 റണ്‍സാണ് ചേര്‍ത്തത്.

- Advertisement -

എന്നാല്‍ 18-ാം ഓവറില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ കോലി വീണു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) നിര്‍ണായക സംഭാവന നല്‍കി.

- Advertisement -

അവസാന ഓവറിലാണ് കാര്‍ത്തിക് മടങ്ങുന്നത്. മഹിപാല്‍ ലോംറോര്‍ (0) അതേ ഓവറില്‍ പുറത്തായി. ഓവറിലെ അവസാന പന്തില്‍ ഗ്രീനും മടങ്ങി. 27 പന്ത് നേരിട്ട ഗ്രീന്‍ ഒരു സിക്‌സും അഞ്ച് ഫോറും നേടി. ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിദ്വത് കവേരപ്പയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week