News
വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിമാനത്തിലിരുന്ന് വ്യാജ ഭീഷണി; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. വിമാനത്തിലെ യാത്രക്കാരനായ ആകാശ് ദീപ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 7.45നാണ് ഡല്‍ഹിയില്‍ നിന്ന് പാറ്റ്‌നയിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിനു ലഭിച്ചത്. ഇതിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 52 യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു.
ശേഷം നടത്തിയ അന്വേഷണത്തിലാണ് 22കാരനായ ആകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിതാവിനൊപ്പം ഡല്‍ഹിയില്‍ നിന്ന് പാറ്റ്‌നയിലേക്ക് പോവുകയായിരുന്നു. ആ വിമാനത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News