Entertainment
മലയാള സിനിമ കൂടുതല്‍ പുരുഷ കേന്ദ്രീകൃതമായിരിക്കുന്നു; രണ്ടു വര്‍ഷത്തിനിടെ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മാളവിക മോഹനന്‍
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനന്‍. ഇപ്പോളിതാ മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മാളവിക.
ഒരു കാലത്ത് മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ വിപരീത സംഭവമാണ് നടന്നു കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം. പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല.
മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News