29.4 C
Kottayam
Friday, June 5, 2026

‘ധൈര്യത്തോടെ നല്ലൊരു കഥ പറയാന്‍ ഇതുവരെ പറ്റിയിട്ടില്ല’; മനസുതുറന്ന് മഹേഷ് നാരായണന്‍

Must read

മാലിക്, സീ യു സൂണ്‍,ഉയരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ സംവിധായകനാണ് മഹേഷ് നാരായണന്‍. ചെയ്യുന്ന സിനിമകളിലൊക്കെയും തന്നെ പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. എഡിറ്റര്‍ എന്ന നിലയിലും പ്രശസ്തനാണ് മഹേഷ് നാരായണന്‍. രാത്രി മഴ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് നാരായണന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. തന്റെ സിനിമകളെ കുറിച്ചും സിനിമയിലെ നായകന്മാരെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹമിപ്പോള്‍. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസുതുറക്കുന്നത്.

സിനിമയുടെ കഥ എത്രത്തോളം താഴോട്ട് വരുന്നോ അത്രത്തോളം ആ സിനിമയ്ക്ക് ഉയരങ്ങളിലേക്കെത്താന്‍ സാധിക്കുമെന്ന് മഹേഷ് നാരായണന്‍ പറയുന്നു. ‘ഞാനൊക്കെ ഇപ്പോഴും കമേര്‍ഷ്യല്‍ സ്ട്രീമിലും പാരലല്‍ സ്ട്രീമിന്റെയും ഇടയിലുള്ളൊരു സ്ട്രീമിലാണ്. ധൈര്യത്തോടെ നല്ലൊരു കഥ പറയാന്‍ ഇതുവരെ പറ്റിയിട്ടില്ല. അതിന്റെ കാരണം ചിലപ്പോള്‍ ബഡ്ജറ്റ് ആയിരിക്കാം. മാലിക് പോലുള്ള സിനിമകള്‍, അല്ലെങ്കില്‍ 20 കോടിക്ക മുകളിലേക്ക് ഒരു സിനിമ പോകുമ്പോള്‍ അതിനകത്ത് പലതരത്തിലുള്ള കോംപ്രമൈസും എന്റെ ഭാഗത്തുനിന്ന് നടത്തേണ്ടി വരും,” മഹേഷ് പറയുന്നു.

ഫഹദ് ഫാസിലിന്റെ സിനിമകള്‍ കേരളത്തിന് പുറത്തുള്ള ആളുകള്‍ കൂടുതലായി സ്വീകരിക്കുന്നുണ്ടെന്ന് മഹേഷ് പറയുന്നു. ‘ജാവേദ് അക്തറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഫഹദ് ഫാസില്‍ എന്ന വ്യക്തിക്ക് എന്തോ ഒരു മാജിക്കുണ്ട്. അത് നിങ്ങളുടെ ആളുകള്‍ക്ക് എത്രത്തോളം എക്സ്പ്ലോര്‍ ചെയ്യാന്‍ പറ്റുന്നുണ്ട് എന്നെനിക്കറിയില്ല. ഒരു വര്‍ഷം തന്നെ ഞാന്‍ അദ്ദേഹത്തെ കള്ളനായും അംബാസിഡറായും കണ്ടു.

ഞാന്‍ ഞെട്ടിപോയി ഇത് രണ്ടും ഒരാള്‍ തന്നെയാണോ എന്ന്. ഇതേ വിഷയം തന്നെ എന്നോട് പലരും പറയുകയുണ്ടായി. ഫഹദ് അനായാസമായി ചില കാര്യങ്ങള്‍ കൊണ്ടുവരുന്നതും, അനായാസമായി ഇമോഷന്‍സിനെ കാണിക്കുന്ന രീതിയൊക്കെയായിരിക്കും മലയാള സിനിമയെ പുറത്തേക്ക് എത്തിക്കുന്നത്,’ മഹേഷ് പറയുന്നു.

- Advertisement -

സിനിമയുടെ തിരക്കഥ പൂര്‍ണമാവാതെ അഭിനേതാക്കളോട് കഥ പറയാന്‍ ബുദ്ധിമുട്ടാണെന്ന് മഹേഷ് പറയുന്നു. ‘ സ്‌ക്രിപ്റ്റില്ലാതെ എനിക്കൊരു ആക്റ്ററോട് കഥ പറയാന്‍ സാധിക്കില്ല. കഥയുടെ ഡ്രാഫ്റ്റ് പറയാന്‍ എനിക്ക് പേടിയാണ്. കഥ അവര്‍ റിജെക്റ്റ് ചെയ്യുമോ എന്നൊന്നും അല്ല. ഞാന്‍ പറയുന്നത് അവര്‍ക്ക് മനസിലാവുന്നുണ്ടോ എന്നൊരു പേടി,” മഹേഷ് പറയുന്നു. മാലിക് ആണ് അവസാനമായി പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week