വെറും ഒന്നര വയസിൽ പുഴ നീന്തിയ എന്റെ ആ ’ ട്രോളുകൾക്ക് നന്ദി, ‘അതിനു ശേഷമാണ് ഞാൻ പച്ചപിടിയ്ച്ചത്; മഡോണ
കൊച്ചി:മലയാളികളുടെ പ്രിയതാരം മഡോണ സെബാസ്റ്റ്യന്റെ ട്രോളുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിട്ട് അധികം കാലമായില്ല. നടി മുമ്പ് നൽകിയൊരു വീഡിയോ അഭിമുഖത്തിലെ ഒന്നര വയസ്സിൽ നീന്തിയെന്ന് പറയുന്ന ഭാഗമാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യു ട്യൂബിലുമൊക്കെ ട്രോളൻമാർ ആഘോഷമാക്കി എടുത്തത്.
എന്നാൽ ഇപ്പോഴിതാ ആ ട്രോളൻമാർക്ക് നന്ദി പറയുകയാണ് മഡോണ. ആ ട്രോളിനു ശേഷം തനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചുവെന്നാണ് മഡോണ വ്യക്തമാക്കുന്നത്. എനിക്കത് പുതിയ അനുഭവമായിരുന്നു. ആദ്യത്തെ ട്രോൾ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പിന്നെ ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവർക്ക് അറിയില്ലല്ലോ.
പക്ഷെ, സത്യം പറഞ്ഞാൽ ട്രോളിന് ശേഷം പല സിനിമാക്കാരും എന്റടുത്ത് കഥ പറയാൻ വന്നു തുടങ്ങി. പരസ്യങ്ങളിലേക്കുളള വിളി വന്നു. ഇങ്ങനെയൊരാൾ ഉണ്ടല്ലോ എന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചതിന് ട്രോളൻമാർക്കും നന്ദിയെന്ന് പ്രിയതാരം മഡോണ പറഞ്ഞു.