KeralaNews

‘ആർഎസ്എസുമായി ഡീലിന് എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേടില്ല’; കേരളത്തിൽ തുടർഭരണം നേടുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. സംസ്ഥാനത്ത് തുടർഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ഇടത് മുന്നണിയെ നിർജ്ജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. എപ്പോളും സിപിഎം പ്രതിരോധത്തിൽ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വെച്ച് സിപിഎമ്മിനെ വിമർശിക്കുന്നു.

ബ്രാഞ്ച് സമ്മേളനം നടത്തുന്നത് തന്നെ വിമർശിക്കാനാണ്. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പിവി അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker