Home-bannerKeralaNews
പത്രാധിപര്‍ എം.എസ്. മണി അന്തരിച്ചു
തിരുവനന്തപുരം കലാകൗമുദി പത്രാധിപര്‍ എ.എസ്.മണി അന്തരിച്ചു.ദീര്‍ഘനാള്‍ കേരള കൗമുദി പത്രത്തിന്റെ പത്രാധിപരായിരുന്നു. കേരള കൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെ മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.
കേരള കൗമുദിയില്‍ റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച എം.എസ്.മണി ഡല്‍ഹി ബ്യൂറോയിലുള്‍പ്പെടെ പ്രവര്‍ത്തിച്ചു. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍നിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള് ഇന്ത്യ ന്യൂസ്പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അംബേദ്കര്‍, കേസരി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News