24.9 C
Kottayam
Saturday, June 6, 2026

Shobha surendran: സതീഷന് പിന്നിൽ താനെന്ന് പ്രചാരണം, ജീവിതം വെച്ച് കളിക്കാൻ ആരേയും അനുവദിക്കില്ല; തന്നെ വീട്ടിലിരുത്താനുള്ള ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ

Must read

തിരുവനന്തപുരം: തന്നെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ വേണ്ടി ചിലർ പ്രവർത്തിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. കൊടകരയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ തിരൂർ സതീഷന് പിന്നിൽ താനെന്ന് പ്രചാരണം നടത്തിയെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തന്റെ പേര് വിളിച്ചു പറയുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. താൻ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ഇപി ജരാജൻ അടക്കമുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

താൻ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാപ്രവൃത്തികളും ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം മുന്നോട്ട് കൊണ്ടുപോകും. കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ അങ്ങനെ ഒഴിവാക്കാൻ എളുപ്പമല്ല. കേരള രാഷ്ട്രീയത്തിൽ തന്നെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ശോഭാ സുരേന്ദ്രൻ എന്ന പൊതുപ്രവർത്തക കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ഒന്നാമതായിട്ട് ആഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമത് ഗോകുലം ഗോപാലൻ. മൂന്നാമതായി ആഗ്രഹിക്കുന്നത് എന്റെ കൂടെ പാർട്ടി മാറാൻ വേണ്ടി ഡൽഹി വരെ എത്തിയ, രാമനിലയത്തിലെ 101-ാം നമ്പർ മുറിയിൽ താമസിച്ച, 107-ാം നമ്പർ മുറിയിൽ ലെഡ്ജറിൽ ഒപ്പുവെച്ച് മുറിയെടുത്ത ശോഭാ സുരേന്ദ്രനെ കാണാൻ 102-മത്തെ മുറി കടന്ന് വരാൻ ബുദ്ധിമുട്ടുണ്ട്, ആ മുറിയിൽ മന്ത്രി രാധാകൃഷ്ണൻ ഉണ്ട് എന്ന് പറഞ്ഞ ഇപി ജയരാജനാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂർ കേസ് തെളിയിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ദേശീയതലത്തിൽ ആഭ്യന്തരമന്ത്രിയെ കണ്ട ഒരാളാണ് ഞാൻ. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടിയാണത്. കരിമണൽ കർത്തയുടെ ഓഫറിനെ മാറ്റിവെച്ച്, വലിയവലിയ കുത്തക മുതലാളിമാർ പണം തന്ന് വിലക്കെടുക്കാൻ ശ്രമിച്ചപ്പോൾ പോടാ പുല്ലെ എന്ന് പറഞ്ഞ് കേരളത്തിന്റെ മുമ്പിൽ സത്യത്തിന് വേണ്ടി പ്രവർത്തിച്ച സ്ത്രീക്കെതിരേ എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമപ്രവർത്തകർ പ്രവർത്തിച്ചത്.

- Advertisement -

കരുവന്നൂർ കേസ് അവസാനിച്ചിട്ടില്ല. ഒരു രാത്രികൊണ്ട് ചില മുതലാളിമാർ എങ്ങനെ ഉണ്ടായി എന്നും ആ മുതലാളിമാർക്ക് എവിടെ നിന്നാണ് കോടികൾ വന്നതെന്നും ഡൽഹിയിലെ ആഭ്യന്തര വകുപ്പിന്റെ മുന്നിൽ പോയി പറയിപ്പിക്കാൻ ആർജ്ജവവും നട്ടെല്ലുമുള്ള ഒരു സ്ത്രീയാണ് താനെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

- Advertisement -

പ്രത്യേക രാഷ്ട്രീയ നേതാക്കളെ നിലനിർത്താനും ചില ആളുകളെ ഇല്ലായ്മ ചെയ്യാനും മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി പ്രവർത്തകന്മാരെക്കൊണ്ട് ആരാന്റെ ചിലവിൽ ശോഭാ സുരേന്ദ്രനെതിരായിട്ട് റിഥം സൃഷ്ടിക്കാനാകുമോ എന്നാണ് ചിലർ പരിശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവെച്ച് കേരള രാഷ്ട്രീയത്തിൽ നിന്ന് പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് വിടാനാണ് ആരുടേയും ശ്രമമെങ്കിൽ അങ്ങനെ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തിൽ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങൾ എനിക്കും കേന്ദ്രതലത്തിലുണ്ട്. സതീഷന്റെ വാട്സാപ്പ് കോളും ഫോൺകോളുകളും ചില പ്രത്യേക ആളുകളുടെ ഫോൺകോളുകളഉം എടുപ്പിക്കാൻ പിണറായി വിജയന്റെ കൂടെ ഉള്ള പോലീസിന് മാത്രമല്ല കഴിവുള്ളതെന്നും മനസ്സിലാക്കിയാൽ നല്ലതെന്നും ശോഭാ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

എന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും അനുവദിക്കില്ല. പൊതുപ്രവർത്തനം കൊണ്ട് പലതും നഷ്ടപ്പെടേണ്ടി വന്നിട്ടുള്ള സ്ത്രീയാണ് ഞാൻ. എനിക്ക് കൃത്യമായ ഒരുതന്തയുള്ളതുകൊണ്ട് ഏതവൻ പറഞ്ഞാലും അതിനു മറുപടി പറയാൻ ഞാൻ കേരളത്തിൽ ഉണ്ടാകും. നിങ്ങൾക്കെന്നെ കൊല്ലാം പൊതുപ്രവർത്തനത്തെ ഇല്ലാതാക്കാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week