25.6 C
Kottayam
Thursday, June 4, 2026

വീട്ടിൽ കിടന്നുറങ്ങിയ കുഞ്ഞിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം? ആരും കൊലയ്ക്ക് പിന്നിൽ അഛനെന്ന് വിരൽ ചൂണ്ടി ബന്ധുക്കൾ

Must read

കണ്ണൂര്‍: വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ പിഞ്ചു കുട്ടിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കുഞ്ഞിന്റെ അച്ഛനെതിരായാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.

കുട്ടിയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ മുന്ന് മണിക്ക് എഴുന്നേറ്റ് അമ്മ ശരണ്യ മരുന്ന് കൊടുത്തതാണ്. അതിന് ശേഷം കുട്ടി പ്രണവിന്റെ അടുത്ത് കിടന്നാണ് ഉറങ്ങിയത്. എന്നാല്‍ രാവിലെ ശരണ്യവന്ന് കുട്ടിയെ നോക്കിയപ്പോള്‍ കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു പ്രണവ് പറഞ്ഞതെന്ന് ശരണ്യയുടെ ബന്ധുക്കള്‍ പറയുന്നു.

രാവിലെ 6.20നാണ് കുട്ടിയെ കാണാനില്ലെന്ന് ശരണ്യ പൊലീസില്‍ പരാതി നല്‍കുന്നത്. കുട്ടിയെ വീട്ടുകാര്‍ സമീപത്ത് തെരഞ്ഞങ്കിലും കണ്ടെത്താനിയിരുന്നില്ല. കുട്ടിയെ തിരയുന്നതില്‍ പിതാവ് വിമുഖത കാട്ടിയതായും ശരണ്യയുടെ ബന്ധുക്കള്‍ പറയുന്നത്. രാത്രി ഉറങ്ങിയ ശേഷം വാതില്‍ തുറന്നിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. സംഭവസമയത്ത് വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും ശരണ്യയുടെ പിതാവും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ബന്ധുക്കള്‍ പറയുന്നത്. രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് എത്തിയ ശേഷമാണ് തയ്യില്‍ കടല്‍ഭിത്തിക്ക് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വലത്തെ കണ്ണിന് താഴെ മുറിവേറ്റതായും പൊലീസ് പറയുന്നുM/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week