24.5 C
Kottayam
Saturday, May 25, 2024

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കണം: കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

Must read

ന്യൂഡൽഹി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്ര തീരുമാനത്തിനെതിരെ നേരത്തെ സംസ്ഥാന സർക്കാർ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

കേസിലെ റിട്ട് ഹർജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും, വിധി തെറ്റാണെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ പറയുന്നു.
സ്യൂട്ട് ഹർജി നൽകാതെ റിട്ട് ഹർജി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week