24.9 C
Kottayam
Saturday, June 6, 2026

എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ല; സഹതാപം മാത്രം; ജോജുവിന് കിടിലൻ മറുപടിയുമായി ആദർശ്

Must read

കൊച്ചി: സിനിമയെ വിമർശിച്ച് കുറിപ്പിട്ടതിൽ ഭീഷണിയുമായി രംഗത്ത് എത്തിയ നടൻ ജോജു ജോർജിന് മറുപടി നൽകി ആദർശ്. ‘ എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ലെന്ന്’ ആദർശ് പറഞ്ഞു. സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് മറുപടിയുമായി ആദർശ് രംഗത്ത് എത്തിയത്. ‘ കൊച്ചെർക്കാ, ഞാൻ പ്രകോപിതനായാൽ നീ മുള്ളിപ്പോകും’ എന്നായിരുന്നു ജോജുവിന്റെ ഭീഷണി.

എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ല. സിനിമ മോശമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഭയവുമില്ല. ജോജുവിനോട് സഹതാപം മാത്രമാണെന്നും ആദർശ് പറഞ്ഞു.

ജനങ്ങൾ മണ്ടന്മാരല്ല. നല്ല ചിത്രങ്ങളും മോശം ചിത്രങ്ങളും ഇന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. ചിത്രത്തിന്റെ ക്ലൈമാക്‌സ് വളരെ വയലൻസ് നിറഞ്ഞതാണ്. വലിയ ആളുകൾ മാത്രമല്ല ഇന്ന് സിനിമ കാണാൻ തിയറ്ററുകളിൽ എത്തുന്നത്.

ഇവർക്കൊപ്പം പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളും ഉണ്ടാകും. ഇത്തരം രംഗങ്ങൾ തീർച്ഛയായും അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കും. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ ജോജു സമാധാനം പറയുമോ?. അതോ സെൻസർബോർഡ് സമാധാനം പറയുമോ?. സിനിമയ്ക്ക് എങ്ങനെ യുഎ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടി എന്നതിൽ അന്വേഷണം വേണമെന്നും ആദർശ് ആവശ്യപ്പെട്ടു.

- Advertisement -

നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മാത്രമാണ് റിവ്യൂ പങ്കുവച്ചിട്ടുള്ളത്. അല്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചിട്ടില്ല. റിവ്യൂ ബോംബിംഗ് എന്താണെന്ന് മനസിലാകുന്നില്ല. എന്റെ പോസ്റ്റിന് ആകെ ലഭിച്ചത് 200 ലൈക്കുകൾ ആണ്. ഈ ലൈക്കുകൾവച്ച് റിവ്യൂ ബോംബിംഗ് എങ്ങനെ നടത്താനാണെന്നും ആദർശ് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week