28.4 C
Kottayam
Saturday, June 6, 2026

മൂന്ന് ദിവത്തിനിടെ 10 കാട്ടാനകൾ ചെരിഞ്ഞ പ്രദേശത്ത് അക്രമാസക്തരായി മറ്റ് കാട്ടാനകൾ; 65കാരനെ കൊലപ്പെടുത്തി

Must read

ഭോപ്പാൽ: മൂന്ന് ദിവസത്തിനുള്ളിൽ 10 കാട്ടാനകൾ ചെരിഞ്ഞ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് (ബിടിആർ) സമീപം കാട്ടാനകളുടെ ആക്രമണം. ബഫർ സോണിന് പുറത്ത് നടന്ന കാട്ടാനകളുടെ ആക്രമണത്തിൽ ഒരു വയോധികൻ മരിച്ചെന്ന് അധികൃതർ അറിയിച്ചു. റാംരതൻ യാദവ് (65) ആണ് മരിച്ചത്. 

ദേവ്ര ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഉമരിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) വിവേക് ​​സിംഗ് പറഞ്ഞു. മൂന്ന് ദിവസത്തിനിടെ 10 ആനകളാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ചെരിഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കടുവാ സങ്കേതത്തിന്റെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും നാല് കാട്ടാനകളാണ് ചെരിഞ്ഞത്. സമാനമായ രീതിയിൽ ബുധനാഴ്ചയും നാല് കാട്ടാനകൾ ചെരിഞ്ഞു. വ്യാഴാഴ്ച രണ്ട് കാട്ടാനകൾ കൂടി ചെരിഞ്ഞതോടെ 13 കാട്ടാനകളുണ്ടായിരുന്ന കൂട്ടത്തിൽ ഇനി മൂന്ന് കാട്ടാനകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

അവശേഷിക്കുന്ന മൂന്ന് കാട്ടാനകളാണോ മനുഷ്യനെ കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ അവയുടെ സ്വഭാവം എന്താണെന്ന് കണ്ടെത്തുക ഏറെ പ്രയാസമാണെന്നായിരുന്നു ബിടിആർ ഉദ്യോഗസ്ഥന്റെ മറുപടി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമേ ഉത്തരം കണ്ടെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടത്തിൽ അവശേഷിക്കുന്ന മൂന്ന് കാട്ടാനകൾ കട്‌നി ജില്ലയിലെ വനമേഖലയിലേക്ക് നീങ്ങുന്നത് കണ്ടതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് അസാധാരണമാണെന്നും ഇതിന് മുമ്പ് ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week