രാജ്യത്ത് ലോക്ക് ഡൗണ്‍ 3 ആഴ്ച കൂടി നീട്ടി,മെയ് 3 വരെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ 3 ആഴ്ച കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ കാലാവധി വര്‍ധിപ്പിയ്ക്കാന്‍ തീരുമാനമായത്.വിവിധയിടങ്ങളിലായി ഏര്‍പ്പെടുത്തേണ്ട ഇളവുകളില്‍ ഏപ്രില്‍ 20 ന് ശേഷം തീരുമാനമെടുക്കും.

നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഏപ്രില്‍ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും.സ്ഥിതി വഷളായാല്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ കാലത്ത് പാലിയ്‌ക്കേണ്ട 7 നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്
1.സാമൂഹിക അകലം കർശനമായി പാലിക്കുക
2.മാസ്ക് നിർബന്ധമായും ധരിക്കുക
3.സ്വന്തം വീടിൻറെ കരുതൽ ഉറപ്പാക്കുക
4ആയുഷ് മന്ത്രാലയത്തിന് നിർദേശം അനുസരിക്കുക
5.പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക
6.ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുക
7.തൊഴിലിൽ നിന്നും ആരെയും പിരിച്ചു വിടരുത്

രാജ്യത്തെ എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. . നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അറിയിച്ചു.

മഹാരാഷ്ട്ര,ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടച്ചുപൂട്ടല്‍ നിലവില്‍ വന്ന ശേഷവും കൊവിഡ് രോഗബാധ നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 369 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 പിന്നിടുകയും ചെയ്തു.

നേരത്തെ സമയോജിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ കൊവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ സാധിച്ചതെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തിയിരുന്നു.