കവരത്തി: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപിലെ നാല് ദ്വീപുകളില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കവരത്തി, ആന്ത്രോത്ത്, കല്‍പ്പേനി, അമിനി, മിനിക്കോയ് ദ്വീപുകളിലാണു ലോക്ക്ഡൗണ്‍ നീട്ടിയത്. കില്‍ത്താന്‍, ചത്ലത്, ബിത്ര, കടമത്ത്, അഗത്തി ദ്വീപുകളില്‍ രാത്രികാല കര്‍ഫ്യു തുടരും.
എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ ഇതുവരെ 7928 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5,890 പേര്‍ രോഗമുക്തരായി. 32 പേര്‍ മരിച്ചു. നിലവില്‍ 2,006 സജീവ കേസുകളാണുള്ളത്.
കവരത്തി- 1025, ആന്ത്രോത്ത്-487, കല്‍പ്പേനി-138, മിനിക്കോയ്-134, കില്‍ത്താന്‍-80, അമിനി- 73, അഗത്തി-25, കടമത്ത്-24, ചെത്ലത്-20 എന്നിങ്ങനെയാണ് വിവിധ ദ്വീപുകളിലെ ചികിത്സയിലുള്ളവരുടെ എണ്ണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News