സന്തോഷവാര്‍ത്ത പങ്കിട്ട് ലക്ഷ്മി നക്ഷത്ര; സാരിയില്‍ എത്തിയതോടെ ലക്ഷ്മിയുടെ അഴക് പത്തിരട്ടി വര്‍ദ്ധിച്ചെന്ന് ആരാധകര്‍
കൊച്ചി:അവതാരകയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കി ആയിരുന്ന താരം ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയുടെ അവതാരക ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം ഒരു സന്തോഷവാര്‍ത്ത പങ്കിട്ടിരിക്കുകയാണ്.
ലക്ഷ്മി നക്ഷത്രയെ മികച്ച അവതാരിക ആയിട്ട് തെരഞ്ഞെടുത്തിരിക്കുന്ന സന്തോഷവാര്‍ത്തയാണ് താരം പങ്കുവെച്ചത്. കലാഭവന്‍ മണി ഫൗണ്ടേഷന്‍ ആണ് ഈ സമ്മാനം നല്‍കിയിരിക്കുന്നത്. ലക്ഷ്മി തന്നെയാണ് ഈ വിശേഷം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
സാരിയിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ താരം പങ്കുവെച്ച് ചിത്രങ്ങളില്‍ ഏറ്റവും മനോഹരമായ ചിത്രമാണ് ഇതെന്നും സാരിയില്‍ എത്തിയതോടെ ലക്ഷ്മിയുടെ അഴക് പത്തിരട്ടി വര്‍ദ്ധിച്ചു എന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സാരിയും ഇത്രയും സുന്ദരി ആയിട്ടുള്ള മറ്റൊരു താരം ഉണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു. എന്തായാലും ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
ഫ്‌ലവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. ഒരു ടെലിവിഷന്‍ ഗെയിം ഷോ ആണ് ഇത്. മറ്റുള്ള ഗെയിം ഷോകള്‍ പോലെ സ്ഥിരമായി ഒരു വിന്നര്‍ ഇല്ല എന്നതാണ് പ്രത്യേകത. എല്ലാ എപ്പിസോഡിലും ഒരേ മത്സരാര്‍ത്ഥികള്‍ തന്നെ ആയിരിക്കും ഉണ്ടാവുക. ചില പുതിയ താരങ്ങള്‍ ഇടയ്ക്കിടയ്ക്ക് വന്നു പോകാറുണ്ട്. എന്തായാലും മത്സരാര്‍ത്ഥികളുടെ എല്ലാം പ്രകടനം ഒരുപോലെ കയ്യടി അര്‍ഹിക്കുന്നതാണ്. മികച്ച റേറ്റിംഗ് ആണ് പരിപാടിക്ക് ടെലിവിഷനിലും യൂട്യൂബിലും ലഭിച്ചു കൊണ്ടിരിക്കുന്നത്.