‘ഒരിടത്തൊരു മുയല്‍മാന്‍’; ഇസക്കുട്ടന്റെ പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍
മകന്‍ ഇസക്കുട്ടനും മുയല്‍ക്കുട്ടന്മാരും ഒത്തുള്ള ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും താരം ചിത്രം പങ്കുവെച്ചിട്ടണ്ട്. ‘ഒരിടത്തൊരു മുയല്‍മാന്‍’ എന്ന തകര്‍പ്പന്‍ അടിക്കുറിപ്പാണ് മകന്റെ ചിത്രത്തിന് ചാക്കോച്ചന്‍ കൊടുത്തിരിക്കുന്നത്. ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.
ഇപ്പോള്‍ മുയലിനൊപ്പവുമുള്ള ചിത്രവും സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ഈ കൊറോണക്കാലത്ത് ഇസക്കുട്ടനുമൊത്ത് കൂടുതല്‍ സമയം പങ്കിടാനായതിന്റെ സന്തോഷം ചാക്കോച്ചന്റെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും പങ്കുവെച്ചിട്ടുണ്ട്.
മകനുമൊത്ത് അവധിയാഘോഷിക്കുന്ന നിരവധി ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു. മുന്‍പ് ഇസക്കുട്ടന്‍ മണ്ണില്‍ കളിക്കുന്ന ഫോട്ടോകളും മണ്ണുപുരണ്ട ഒരു കുഞ്ഞിക്കാലിന്റെ ചിത്രവും വീഡിയോയുമൊക്കെ താരം പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
https://www.instagram.com/p/CLKVpKwsCyR/?utm_source=ig_web_copy_link