സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസില്‍ വഴിത്തിരിവ്; പരാതിക്കാരനും നടിയും തമ്മില്‍ യാതൊരു കരാറും തയ്യാറാക്കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസില്‍ വഴിത്തിരിവ്. പരാതിക്കാരനും നടിയും തമ്മില്‍ കരാറുകളൊന്നും തയ്യാറാക്കിയിട്ടില്ലെന്നും, മറ്റു ചിലരുടെ അക്കൗണ്ട് വഴിയാണ് സണിലിയോണിന് പണം നല്‍കിയതെന്നുമാണ് ക്രൈബാഞ്ച് കണ്ടെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേസില്‍ കുടുതല്‍ അന്വേഷണം ആവശ്യമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

പല തവണകളായി 39 ലക്ഷം രൂപ വാങ്ങി നടി സണ്ണി ലിയോണ്‍ വഞ്ചിച്ചുന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതി. എന്നാല്‍ പരാതിക്കാരനുമായി സണ്ണി ലിയോണ്‍ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

മാത്രമല്ല പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം നല്‍കിയിട്ടില്ലെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു പല അക്കൗണ്ട് വഴിയാണ് സണ്ണിലിയോണിന് പണം നല്‍കിയത്. അതുകൊണ്ട് ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് ക്രൈബ്രാഞ്ച് വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News