ചെന്നിത്തല പാലായില്‍ എത്തുന്നതിന് മുമ്പ് തീരുമാനം; മുന്നണി മാറ്റത്തില്‍ നിലപാട് പരസ്യമാക്കി കാപ്പന്‍

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തില്‍ തീരുമാനം പ്രഖ്യാപിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ നേതൃത്വം തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫിനൊപ്പം തുടരുമെന്ന എ.കെ.ശശീന്ദ്രന്‍ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം പാറപോലെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കട്ടെ എന്നാണ് കാപ്പന്‍ പറഞ്ഞത്.

മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശശീന്ദ്രന്റെ നിലപാട് കൂടി തേടണമെന്ന് നേരത്തെ ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രഫുല്‍ പട്ടേല്‍ വിഷയത്തില്‍ കാപ്പനും ശശീന്ദ്രനുമായി വീണ്ടും സംസാരിച്ച ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിലപാട് പരസ്യമാക്കി കാപ്പന്‍ തിരിച്ചടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News